നിങ്ങളുടെ സ്വഭാവം ഇങ്ങനെയാണോ..?

കാൽപ്പാദം നോക്കി ഒരാളുടെ സ്വഭാവം മനസിലാക്കാം

ഒരാളുടെ മുഖം നോക്കി ലക്ഷണം പറയാൻ കഴിയുന്നവർ ഇന്ന്‌ നമ്മുടെ സമൂഹത്തിൽ നിരവധിയാണ്‌. എന്നാൽ ഒരാളുടെ കാല്‌ പാദം നോക്കി അയാളുടെ സ്വഭാവം പറയാൻ കഴിഞ്ഞാലോ. അൽപം അതിശയം തോന്നുമെങ്കിലും അങ്ങനെയും ഒരു ടെക്നി ക്ക്‌ ഉണ്ടത്രേ. ഒരാളെ അയാൾ അറിയാതെ എത്തരക്കാരനാണ്‌, കുഴപ്പക്കാരനാണോ അല്ലയോ എന്നൊക്കെ മനസ്സിലാക്കാൻ കഴി യുന്നത്‌ ഈ ന്യൂ ജെൻ യുഗത്തിൽ ഉപകാരപ്രദം തന്നെയാണ്‌.

പാദത്തിന്റെ ആകൃതിയും കാൽവിരലുകളുടെ രൂപവും സ്വഭാവത്തെ വെളിപ്പെടുത്തുമെന്നാണ്‌ പറയുന്നത്‌. അതിന്റെ അടിസ്ഥാനത്തിൽ ചെറിയ കാൽപാദം ഉള്ളവർ ജീവിതത്തെയും ഒപ്പം ചെയ്യുന്ന ജോലിയെയും ആത്മാർത്ഥമായി സ്നേഹിക്കുന്നവരായിരിക്കും. വലിയ കാൽപാദത്തിനുടമകൾ സത്സ്വഭാവികളും ബിസ്സിനസ്സിൽ താത്പര്യം ഉള്ളവരുമായിരിക്കും.

കാലിലെ വിരലുകൾ കൂട്ട്‌ പിണഞ്ഞിരിക്കുന്നത്‌ ചിലരിൽ കാണാറുണ്ട്‌. അത്തരക്കാർ എളുപ്പത്തിൽ കീഴടങ്ങുന്നവർ ആയിരിക്കുമത്രേ. നീളമുള്ള വിരലുകൾ വ്യക്തമായ ലക്ഷ്യ ബോധത്തിന്റെ ലക്ഷണമാണെങ്കിൽ വലിയ തള്ള വിരലുള്ളവർ വിവേചന ബുദ്ധിയോടെ പ്രവർത്തിക്കുന്നവരായിരിക്കും.

കാലിലെ തള്ള വിരലും ചെറുവിരലും അകത്തേയ്ക്ക്‌ അൽപം വളഞ്ഞിരിക്കുന്ന പാദങ്ങളെ സ്ട്രെച്ച്‌ ഫൂട്ട്‌ എന്നാണ്‌ പറയു ന്നത്‌. ഇത്തരം പാദമുള്ളവർ രഹസ്യം സൂക്ഷിക്കാൻ അപാര കഴിവുള്ളവരായിരിക്കുമത്രേ. അതുകൊണ്ട്‌ തന്നെ തന്റെ വ്യക്തിജീവിതം മറ്റൊരാൾ അറിയുന്നതിൽ അവർക്ക്‌ താത്പര്യവും ഉണ്ടാകില്ല. എന്ത്‌ കാര്യത്തിനും ആരോടും തർക്കിക്കുന്നവരും എതിർത്ത്‌ സംസാരിക്കുന്ന പ്രകൃതക്കാരുമാണിവർ.

പാദങ്ങൾക്ക്‌ ചതുരാകൃതി ഉള്ള ചിലരുണ്ട്‌ നമുക്കിടയിൽ. സ്ക്വർ ഫൂട്ട്‌ ഉള്ളവർ എന്ത്‌ കാര്യര്യവും ആലോചിച്ചേ തീരുമാനി ക്കു. അതിന്റെ നല്ലതും ചീത്തയും വേർതിരിച്ച്‌ മനസ്സിലാക്കി പ്രവൃത്തിക്കും. എല്ലാ കാര്യങ്ങളും നിയമാനുസൃതമായി മാത്രം പ്രവർത്തിക്കുന്നവരാണ്‌ ഇത്തരക്കാർ. ഏത്‌ കാര്യവും വളരെ ശ്രദ്ധയോടെയും കരുതലോടെയും മാത്രമേ ഇവർ പൂർത്തിയാക്കു.

മറ്റുള്ളവർക്കായി ഷെയർ ചെയ്യൂ

You may also like...

Leave a Reply

Your email address will not be published. Required fields are marked *