നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിയാം , ഒരു സ്പൂണ്‍ കൊണ്ട്

പല തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരാണ് നമ്മള്‍ മലയാളികള്‍. രോഗം മൂര്‍ച്ഛിക്കുമ്പോഴായായിരിക്കും താന്‍ ഒരു രോഗിയായിരുന്നെന്ന് പലരും അറിയുന്നത്. ഡോക്ടറുടെ സഹായമില്ലാതെ നമ്മുടെ ആരോഗ്യപ്രശ്നങ്ങള്‍ നമുക്കു തന്നെ കണ്ടെത്താനുള്ള വഴികളുമുണ്ട്. ഇത്തരത്തിലൊന്നാണ് ഒരു സ്പൂണ്‍ ഉപയോഗിച്ചുള്ള വഴി.

സ്പൂണ്‍ ഒരു വൃത്തിയുള്ള സ്പൂണാണ് ഇതിനു വേണ്ടത്. ഈ സ്പൂണ്‍ കൊണ്ട് നാവില്‍ അറ്റം മുതല്‍ നല്ല പോലെ ഉരസുക. ഉമിനീര് ഈ സ്പൂണിലാകണം. പിന്നീട് ഈ സ്പൂണ്‍ ഒരു സുതാര്യമായ കവറില്‍ പൊതിഞ്ഞ് നല്ല സൂര്യവെളിച്ചത്തിലോ നല്ല പ്രകാശമുള്ള ടേബിള്‍ ലാമ്പിനു താഴെയോ വയ്ക്കുക. ഒരു മിനിറ്റു കഴിഞ്ഞ ശേഷം സ്പൂണ്‍ പരിശോധിയ്ക്കണം.

മണത്തു നോക്കുകയും വേണം. യാതൊരു ദുര്‍ഗന്ധവുമില്ലെങ്കില്‍, യാതൊരു പാടുകളുമില്ലെങ്കില്‍ നിങ്ങളുടെ അവയവങ്ങള്‍ ആരോഗ്യകരമാണെന്നും യാതൊരു വിധത്തിലെ ആരോഗ്യപ്രശ്നങ്ങളില്ലെന്നും അര്‍ത്ഥം.സ്പൂണിന് വല്ലാത്ത കുത്തുന്ന ഗന്ധമെങ്കില്‍ ഇത് ലംഗ്സ്, വയര്‍ പ്രശ്നങ്ങളാണ് സൂചിപ്പിയ്ക്കുന്നത്.

ഇതിന് മധുരഗന്ധമെങ്കില്‍ പ്രമേഹമാണ് സൂചിപ്പിയ്ക്കുന്നത്. സ്പൂണിന്റെ ഗന്ധം അമോണിയക്കു സമാനമെങ്കില്‍ ഇത് കിഡ്നി പ്രശ്നങ്ങള്‍ സൂചിപ്പിയ്ക്കുന്നു.സ്പൂണില്‍ വെള്ളയോ മഞ്ഞയോ പാടോ മറ്റോ ഉണ്ടെങ്കില്‍ ഇത് തൈറോയ്ഡ് പ്രശ്നങ്ങള്‍ കാണിയ്ക്കുന്നു.

പര്‍പ്പിള്‍ നിറത്തിലെ സ്റ്റെയിനെങ്കില്‍ ബ്രോങ്കൈറ്റിസ്, ബ്ലഡ് സര്‍കുലേഷന്‍ പ്രശ്നം, കൊളസ്ട്രോള്‍ കൂടുതല്‍ എന്നിവയുടെ സൂചനയാണ്. വെള്ള കറയാണ് സ്പൂണിലെങ്കില്‍ ഇത് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ കാണിയ്ക്കുന്നു. ഓറഞ്ച് നിറമാണ് സ്പൂണിനെങ്കില്‍ ഇത് കിഡ്നി പ്രശ്നം കാണിയ്ക്കുന്നു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *