വശ്യ പൊരുത്തം മാത്രം മതി സന്തുഷ്ടമായ ദാമ്പത്യത്തിന്

വശ്യപ്പൊരുത്തം ദാമ്പത്യത്തെ വശ്യമാക്കുന്നു എന്നാണു ജ്യോതിഷ ശാസ്ത്രം പറയുന്നത് – നിങ്ങൾക്ക് ഉണ്ടോ എന്ന് നോക്കു

സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിനു വേണ്ടത് വശ്യ പൊരുത്തം – ദാമ്പത്യ ജീവിതം ഒരു മഹാ ഭാഗ്യം ആണെന്ന് തന്നെ പറയാം.വ്യത്യസ്തമായ ചുറ്റുപാടുകളിൽ ജീവിച്ചു വ്യത്യസ്തമായ വ്യക്തിത്വങ്ങൾക്ക് ഉടമകളായ രണ്ടു വ്യക്തികൾ കൂടി ചേർന്ന് ഒരുമിച്ചു ഒരു ജീവിതം നയിക്കുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായേക്കാം .

എന്നാൽ അവയെ മറി കടന്നും സ്നേഹത്തോടെ മുന്നോട്ടേക്കു ജീവിക്കുന്നതിൽ ആണ് വിജയം .പലർക്കും അതിനു സാധിക്കാതെ വരുമ്പോൾ ആണ് വിവാഹ മോചനങ്ങൾ ഉണ്ടാകുന്നത് . വീട്ടുകാർ ആലോചിച്ചു നിശ്ചയിക്കുന്ന വിവാഹങ്ങൾ മിക്കതും ജാതകം നോക്കി പൊരുത്തം ഉണ്ടെന്നു ഉറപ്പു വരുത്തിയ വിവാഹങ്ങൾ ആയിരിക്കും .

പുതിയ തലമുറ ജാതകത്തിൽ വലിയ വിശ്വാസം ഇല്ലാത്തവർ ആണെങ്കിലും കാരണവന്മാരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വരുന്നു .പഴയ തലമുറ എന്തായാലും ജാതകത്തിൽ അന്ധമായി വിശ്വസിക്കുന്നു .അത് കൊണ്ടാണല്ലോ ഇന്നും ജാതകം നോക്കി പൊരുത്തം നിശ്ചയിക്കുന്നത് .വിവാഹ ജീവിതത്തിൽ ഒരുപാടു പൊരുത്തങ്ങൾ ഉണ്ട് .

ഇതെല്ലം ശരാശരി എങ്കിലും ഒത്തു വന്നാലേ ആ രണ്ടു ജാതകങ്ങളുടെ ഉടമകൾ തമ്മിൽ സന്തുഷ്ടമായ കുടുംബ ജീവിതം ഉണ്ടാവുകയുള്ളൂ.പ്രധാനമായും പത്തു പൊരുത്തങ്ങൾ ആണ് വിവാഹത്തിന്റേതു .അതിൽ എട്ടു എണ്ണം പൊരുത്തങ്ങളും രണ്ടെണ്ണം പൊരുത്ത ദോഷങ്ങളും ആണ് .

ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വശ്യപ്പൊരുത്തം .ജനന സമയത്തു ചന്ദ്രൻ നിൽക്കുന്ന രാശിയെ കൂറ് എന്നാണു വിളിക്കുന്നത് . ജനിച്ച കൂറുകളെ അടിസ്ഥാനമാക്കി ഉള്ള നക്ഷത്ര പൊരുത്തത്തിൽ വശ്യ പൊരുത്തത്തിനു ഏറെ പ്രാധാന്യം ഉണ്ട് .ഓരോ രാശിക്കും നൈസർഗികമായ ചില ഗുണങ്ങളും രാശികളും ഉണ്ട് .ഒരു രാശിക്ക് മറ്റൊരു രാശി വശ്യരാശി ആണെങ്കിലും തിരിച്ചു അത് അങ്ങനെ ആകണം എന്നില്ല .

സ്ത്രീ ജനിച്ച കൂറിന്റെ വശ്യ രാശിയിൽ പുരുഷൻ ജനിച്ചാൽ അത് വശ്യ പൊരുത്തം ആയി .ദൃഢമായ അനുരാഗത്തോട് കൂടിയും സന്തോഷവും നിറഞ്ഞ ജീവിതം ആണ് ഇതിന്റെ ഫലം .വശ്യപ്പൊരുത്തം ദാമ്പത്യത്തെ വശ്യമാക്കുന്നു എന്നാണു ജ്യോതിഷ ശാസ്ത്രം .അഭിപ്രായ വ്യത്യാസങ്ങളും വിരോധങ്ങളും ഉണ്ടെങ്കിലും അതെല്ലാം താൽക്കാലികം ആയിരിക്കും .

You may also like...

Leave a Reply

Your email address will not be published. Required fields are marked *