ഡീസൽ വില കൂടുന്നതിൽ വിഷമിക്കണ്ട, ഇതാ തുച്ഛമായ വിലയിൽ ബയോഡീസൽ, പരീക്ഷിച്ചു വിജയം കണ്ടു

വർദ്ധിച്ചുവരുന്ന ഇന്ധനത്തിന്റെ ഉപയോഗവും ചെലവും കണക്കിലെടുത്തുകൊണ്ട് ഈ മേഖലയിൽ പുതിയ സാധ്യതകളെ കുറിച്ചുള്ള ഗവേഷണം നടത്തുകയാണ് പട്ടാമ്പി കോളേജിലെ കെമിസ്ട്രി വിഭാഗത്തിലെ ബയോഡീസൽ റിസർച്ച്‌ ഗ്രൂപ്പ്.

ഡീസലിന് ബദലായി വളരെ ചെലവ്‌ കുറഞ്ഞ ബയോഡീസൽ ഉൽപാദനം സാധ്യമാക്കിയിരിക്കുന്നു ഈ ഗവേഷകർ.ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകളും ഉപയോഗിച്ച ഭക്ഷ്യ എണ്ണകളും ഉപയോഗിച്ചാണ് ബയോഡീസൽ ഉൽപാദിപ്പിക്കുന്നത്. വേസ്റ്റ് മെറ്റീരിയൽസൽസിൽനിന്നും വികസിപ്പിച്ചെടുത്ത സോളിഡ് കാറ്റലിസ്‌റ്റുകളുടെ സഹായത്തോടെയാണ് ഗുണമേന്മയുള്ള ബയോഡീസൽ ഉത്പാദനം.

കുറഞ്ഞ ചെലവിൽ കൂടുതൽ മൈലേജ്‌ എന്നതാണ് ഈ ഇന്ധനത്തിന്റെ പ്രത്യേകത. ഉമിയിൽനിന്നും കെമിക്കൽ പ്രോസസിങ് വഴി വികസിപ്പിച്ചെടുത്ത ‘സോളിഡ് കാറ്റലിസ്റ്റിനു’ ബയോഡീസൽ ഉത്പാദനത്തിനുള്ള ഇന്ത്യൻ പേറ്റൻറ് ഫയൽ ചെയ്തിട്ടുണ്ട്‌. കൂടാതെ ചകിരി വേസ്റ്റ്‌, അലുമിനിയം തുടങ്ങിയവയിൽ നിന്നും വികസിപ്പിച്ചെടുത്ത സോളിഡ് കാറ്റലിസ്റ്റ് ഉപയോഗിച്ചുള്ള ബയോഡീസൽ ഉൽപാദനം ഇന്റർനാഷണൽ സയന്റിഫിക്ക് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ ഗവേഷണ കൂട്ടായ്മയ്ക്ക് ലോകനിലവാരത്തിൽ അംഗീകാരം ലഭിച്ചിരിക്കുന്നതിന്റെ തെളിവാണ് ഈ നേട്ടങ്ങൾ. സർവകലാശാലകളില ഉൽപ്പാദിപ്പിക്കപ്പെടുന്ന അറിവ്, ഗവേഷണങ്ങളെല്ലാം പൊതുജനങ്ങളിലേക്കും സമൂഹത്തിലെ സാധാരണ ജനങ്ങളിലേക്കും എത്തിക്കുക എന്ന മഹത്തായ ഉദ്ദേശത്തോടുകൂടിയാണ് വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ സർക്കാർ നടപ്പിലാക്കുന്ന “ശാസ്ത്ര്യാൻ” പരിപാടിയുടെ ഭാഗമായാണ് ശ്രദ്ധേയമായ ഈ ഗവേഷണ പ്രദർശനം നടന്നത്‌.

ഈ പരിപാടിയുടെ ഭാഗമായി, എന്റെ ജീവിതത്തിൽ ആദ്യമായി ബയോഡീസൽ ഉപയോഗിച്ചുള്ള ഒരു വാഹനം ഡ്രൈവ് ചെയ്യാൻ സാധിച്ചു എന്നത്‌ ഏറെ സന്തോഷം നൽകുന്നു. പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് ഈ മഹത്തായ ഗവേഷണം നടത്തിയ ഡോ. ബിനിത (ടീം ലീഡർ), ഡോ. സിലിജ പി പി, വിനു. വി വി, സുധ കെ സി, ദിവ്യ പി എൻ, സൗമ്യ ബി, വിജയശ്രീ ഹരിദാസ്‌, സുചിത്ര ഇ സി, തുടങ്ങി മുഴുവൻ ഗ്രൂപ്പിനും അഭിവാദ്യങ്ങൾ!.

കോളേജിലെ സയൻസ് ബ്ലോക്കിന്റെ നിർമാണം പരമാവധി വേഗത്തിൽ പൂർത്തീകരിച്ച്‌, വൈകാതെതന്നെ നല്ല ലാബ് സൗകര്യങ്ങൾ ഒരുക്കി ഇവർക്ക്‌ കൂടുതൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതായിരിക്കും. ഷെയർ ചെയ്‌തു പൊതു സമൂഹത്തിലേക്ക് എത്തിക്കു വിജയിപ്പിക്കൂ

കടപ്പാട് ; മുഹമ്മദ് മുഹ്‌സിൻ

You may also like...

Leave a Reply

Your email address will not be published. Required fields are marked *