നക്ഷത്ര പ്രകാരമുള്ള നിങ്ങളുടെ മാർച്ച് 07 മുതൽ 13 വരെ വാരഫലം

ജ്യോതിഷപ്രകാരം നിങ്ങളുടെ ഈ ആഴ്ചയിലെ ഫലങ്ങള്‍

അശ്വതി: കർമ്മസംബന്ധമായി നേട്ടം ഉണ്ടാകും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും.കൂട്ടുബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തണം. വെള്ളിയാഴ്ച ദിവസം അനുകൂലം.

ഭരണി: മാതൃഗുണം ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. വിദ്യാർത്ഥികൾക്ക് നൃത്തസംഗീതാദി കലകളിൽ താത്പര്യം വർദ്ധിക്കും. അസാമാന്യമായ കർമ്മകുശലത പ്രകടമാക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും. ഹനുമാൻ സ്വാമിക്ക് വടമാല ചാർത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.

കാർത്തിക: വിവാഹത്തിന് അനുകൂലതീരുമാനം എടുക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ശ്രീകൃഷ്ണന് പാൽപായസം കഴിപ്പിക്കുക. തിങ്കളാഴ്ച ദിവസം അനുകൂലം.

മകയീരം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കർമ്മരംഗത്ത് പുരോഗതിയുണ്ടാകും. ഉല്ലാസയാത്രകളിൽ പങ്കെടുക്കും. മാതൃപിതൃഗുണം ഉണ്ടാകും. നയനരോഗത്തിനു സാദ്ധ്യത. പ്രശസ്തിയും, സന്തോഷവും ഉണ്ടാകും.ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

രോഹിണി: കർമ്മരംഗത്ത് അഭിവൃദ്ധി ഉണ്ടാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യ കലഹത്തിന് സാദ്ധ്യതയുണ്ട്. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം.ശാസ്താവിന് നീരാഞ്ജനം നടത്തുക. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

തിരുവാതിര: സന്താനങ്ങൾ മുഖേന മനഃസമാധാനം കുറയും. ദമ്പതികൾ തമ്മിൽ സൗന്ദര്യ പിണക്കത്തിനു സാദ്ധ്യതയുണ്ട്. ഭാവികാര്യങ്ങളെ കുറിച്ച് സുപ്രധാനമായ തീരുമാനം എടുക്കും. കണ്ടക ശനികാലമായതിനാൽ പ്രവർത്തികളിൽ ജാഗ്രത പാലിക്കണം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. ശിവന് ശംഖാഭിഷേകം നടത്തുക.തിങ്കളാഴ്ച ദിവസം അനുകൂലം.

പൂയം: കലാരംഗത്ത്പുതിയ അവസരങ്ങൾ ലഭിക്കും. സന്താനങ്ങളുടെ ഭാവിയെ ഓർത്ത് മനസ് ഉത്കണ്ഠപ്പെടും. ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉത്തരവ് ലഭിക്കും. വാഹനലാഭം ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. സർപ്പപ്രീതി വരുത്തുക. നാഗരാജക്ഷേത്ര ദർശനം ഉത്തമം ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

പുണർതം: വിശേഷ വസ്ത്രാഭരണങ്ങൾ ലഭിക്കും. ഉന്നതാധികാരം കൈവരും.കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും.പരീക്ഷകളിൽ ഉന്നതവിജയം ലഭിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. കണ്ടക ശനികാലമായതിനാൽ വിദേശത്തു ജോലിചെയ്യുന്നവർക്ക് ധാരാളം ബുദ്ധിമുട്ടുകൾ തരണംചെയ്യേണ്ടി വരും. ശത്രുക്കൾ വർദ്ധിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.

ആയില്യം: ദാമ്പത്യജീവിതം സംതൃപ്ത മായിരിക്കും, മംഗളകാര്യങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. മാതാവിൽനിന്നും സഹായസഹകരണങ്ങൾ ലഭിക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. കഫരോഗത്തിന് സാദ്ധ്യതയുണ്ട്.ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കും. മണ്ണാറശ്ശാല ക്ഷേത്ര ദർശനം നടത്തുക. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

പൂരം: ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. ബന്ധുസമാഗമം പ്രതീക്ഷിക്കാം. തൊഴിലിൽ ശ്രദ്ധ ആവശ്യമായി വരും. അകന്നു നിൽക്കുന്ന ദമ്പതികൾ തമ്മിൽ യോജിക്കാൻ കാലതാമസം നേരിടും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. മഹാലക്ഷ്മിയെ പൂജിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

മകം: പിതൃഗുണം ലഭിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. പൊതു പ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും. അനാവശ്യ സംസാരം ഒഴിവാക്കണം. ക്ഷേത്ര ദർശനം സാദ്ധ്യമാകും. മുൻകോപം നിയന്ത്രിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം. വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമം.

ഉത്രം: മുൻകോപം നിയന്ത്രിക്കണം. ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും.മാദ്ധ്യമപ്രവർത്തകർക്ക് നല്ല സമയം. കണ്ടക ശനികാലമായതിനാൽ ശത്രുക്കൾ മുഖേന കേസുകളോ അപകീത്തിയോ സംഭവിക്കാം. ശാസ്താവിന് നീരാഞ്ജനം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.

ചിത്തിര: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. മനസിനു സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. കണ്ടകശനികാലമായതിനാൽ കലാരംഗത്ത് പ്രവർത്തിക്കുന്നവർ അപവാദാരോപണങ്ങൾക്ക് വിധേയരാകും. വാഹന സംബന്ധമായ ചെലവുകൾ വർദ്ധിക്കും. ഭദ്രകാളിക്ക് കടുംപായസം നിവേദിക്കുക. നെയ്യ് വിളക്ക് നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

അത്തം: കലാരംഗത്ത് ധാരാളം അവസരം ലഭിക്കും. യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി മനഃക്ലേശത്തിന് ഇടയാക്കുന്ന സംഭവങ്ങൾ ഉണ്ടാകും. കണ്ടകശനികാലമായതിനാൽ തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. മഹാഗണപതിക്ക് കറുക മാല ചാർത്തുക. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

ചോതി: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കർമ്മരംഗത്ത് പലവിധത്തിലുള്ള വിഷമതകൾ അനുഭവപ്പെടും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. ഗൃഹത്തിൽ ബന്ധു സമാഗമം പ്രതീക്ഷിക്കാം.സുഹൃത്തുക്കളുമായി ഉല്ലാസ യാത്രകളിൽ പങ്കെടുക്കും. സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.

അനിഴം: പിതൃഗുണം ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും.ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. ഏഴരശനികാലമായതിനാൽ സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. ചാമുണ്ഡീ ദേവിക്ക് കുങ്കുമാർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

വിശാഖം: ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ഗൃഹസംബന്ധമായ ചെലവുകൾ വർദ്ധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. വ്യാഴാഴ്ച ദിവസം അനുകൂലം.

കേട്ട: ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. ഏഴരശനികാലമായതിനാൽ കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. നരസിംഹമൂർത്തിക്ക് പാനകം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.

പൂരാടം: സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. ആദ്ധ്യാത്മിക വിഷയങ്ങളിൽ താത്പര്യം ജനിക്കും. സാമ്പത്തിക വിഷമങ്ങൾ ഒരു പരിധിവരെ മാറി കിട്ടും. ഏഴരശനികാലമായതിനാൽ ദാമ്പത്യജീവിതത്തിൽ പല പ്രശ്നങ്ങളും ഉടലെടുക്കും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവർത്തികമാക്കാൻ കാലതാമസം നേരിടും.ശ്രീ കൃഷ്ണന് കദളിപഴം നിവേദിക്കുക. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

മൂലം: പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. വസ്തുസംബന്ധമായി അതിർത്തി തർക്കം ഉണ്ടാകും. ഏഴരശനികാലമായതിനാൽ ബിസിനസ് രംഗത്ത് ധാരാളം മത്സരങ്ങൾ നേരിടും.

ഉത്രാടം: മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. അസാധാരണ വാക്സാമർത്ഥ്യം പ്രകടമാക്കും. വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. ഏഴരശനികാലമായതിനാൽ പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശി ക്കുന്നവർക്ക് സമയം അനുകൂലമല്ല. ഗൃഹഭരണകാര്യങ്ങളിൽ ചെറിയ അലസതകൾ അനുഭവപ്പെടും. ഗായത്രീ മന്ത്രം ജപിക്കുക. തിങ്കളാഴ്ച ദിവസം അനുകൂലം.

അവിട്ടം: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. സന്താനങ്ങളുടെ ഭാവിയെ ഓർത്ത് മനസുൽകണ്ഠപ്പെടും. ഉല്ലാസ യാത്രകളിൽ പങ്കെടുക്കും. വിവാഹ കാര്യത്തിൽ തീരുമാനം ടുക്കാൻ തടസം നേരിടും. ദുർഗ്ഗാ ദേവിക്ക് പട്ട് ചാർത്തുക, കളഭാഭിഷേകം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.

തിരുവോണം: സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും.വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കണം. ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുക. വ്യാഴാഴ്ച ദിവസം ഹനുമാന് നാരങ്ങ, വെറ്റില മാല ചാർത്തുക.

പൂരുരുട്ടാതി: മനസിനു സന്തോഷവും സമാധാനവും ലഭിക്കും. ചെറുയാത്രകൾ ആവശ്യമായി വരും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങൾ നേരിടും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ കാലതാമസം ഉണ്ടാകും.ശിവന് ധാര, കൂവളമാല ചാർത്തുക. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

ചതയം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വിവാഹത്തിന് അനുകൂലസമയം. കർമ്മരംഗത്ത് പുരോഗതിയുണ്ടാകും. വരവിൽ കവിഞ്ഞ് ചെലവ് വർദ്ധിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഉല്ലാസയാത്രകളിൽ പങ്കെടുക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. മഹാഗണപതിക്ക് കറുക മാല ചാർത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.

രേവതി: സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. വിവാഹ സംബന്ധമായി നിർണ്ണായക തീരുമാനം എടുക്കാൻ കഴിയാതെ വരും. വിശേഷ വസ്ത്രാഭരണങ്ങൾ ലഭിക്കും. അസാധാരണ വാക്സാമർത്ഥ്യം പ്രകടമാക്കും. കണ്ടക ശനികാലമായതിനാൽ വിലപ്പെട്ടരേഖകൾ നഷ്ടപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കുക. ഭഗവതിക്ക് കലശാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

ഉത്രട്ടാതി: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. സജ്ജനങ്ങളിൽ നിന്നും സഹായം ലഭിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. അനാവശ്യമായ സംസാരം ഒഴിവാക്കുക. കണ്ടക ശനികാലമായതിനാൽ ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കുക. ശ്രീകൃഷ്ണസ്വാമിക്ക് ത്രിമധുരം നിവേദിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *